ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടന്ന 454 പേര് ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ഇറ്റലിയില്‍ നിന്ന് 220 പേരെയും ഇറാനിന് നിന്ന് 234 പേരെയുമാണ് തിരികെ എത്തിച്ചത്. തിരിച്ചെത്തിവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്.
തങ്ങളെ രാജ്യത്ത് എത്തിച്ച അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ‘എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തി. ഞങ്ങളെ തിരികെ എത്തിക്കാന്‍ മുന്‍കൈയെടുത്ത എല്ലാവര്ക്കും നന്ദി’ എന്നാണ് തിരിച്ചെത്തിയ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 234 അംഗ സംഘത്തെ രാജസ്ഥാനില്‍ സൈന്യം ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മിലാനില്‍ നിന്ന് എത്തിയവരെ ഐടിബിടിയുടെ ഛാവല ക്യാമ്പിലേക്കാണ് നിരീക്ഷണത്തിനായി മാറ്റുക.
Discussion about this post