കൊല്ലൂര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനം. ക്ഷേത്ര ഭാരവാഹികളാണ് രഥോല്‍സവം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ ഉത്സവം അടക്കമുള്ള പരിപാടികള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. മാര്‍ച്ച് 17 ന് ആണ് മൂകാംബിക ക്ഷേത്രത്തിലെ രഥംവലി. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം നൂറായി. മഹാരാഷ്ട്രയില്‍ മാത്രം 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.