ഹരിദ്വാര്‍: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നിര്‍ദേശവുമായി ബാബാ രാംദേവ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ പരിശീലിക്കണമെന്നും പ്രകൃതിദത്തമായ ഒരു ജീവിതരീതി പിന്തുടരണമെന്നും ബാബാ രാംദേവ് പറഞ്ഞു.
കൊറോണ വൈറസ് ബാധയില്‍ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് രാംദേവ് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല, കര്‍ശനമായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടതെന്നും പൊതുഇടങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും രാംദേവ് വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും ബസ്സിലും ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുമ്പോള്‍ സാനിറ്റൈസര്‍ കൈയില്‍ കരുതണം. മറ്റ് വ്യക്തികളില്‍ നിന്ന് നാല് അടി അകലം പാലിക്കുക. ഒപ്പം മാസ്‌ക് ധരിക്കാനും ശ്രദ്ധിക്കണം. വൈറസ് വ്യാപനവും അണുബാധയും തടയാന്‍ സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാംദേവ് പറഞ്ഞു.
Discussion about this post