ഈ അടുത്ത കാലത്തായി ആദായിനികുതി വകുപ്പ് നടന് വിജയിയുടെ പിന്നാലെയാണ്. രണ്ട് തവണയാണ് ആദായനികുതി വകുപ്പ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നിട്ടും താരത്തിനെതിരെ കുറ്റം ചുമത്താന്‍ ഒന്നും ലഭിക്കാതെ ഇളിഭ്യരായി മടങ്ങാനാണ് അവര്‍ക്ക് യോഗം. റെയ്ഡ് ചെയ്ത് ഒന്നും കണ്ടെത്താനാവാതെ അവസാനം താരത്തിന് ക്ലീന്‍ചീറ്റ് നല്കി അടിയറവ് പറഞ്ഞിരിക്കുകയാണ് ആദായനികുതി വകുപ്പ്.
‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് വാങ്ങിയ പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടില്ലെന്ന് പറഞ്ഞാണ് താരത്തെ പുതിയ ചിത്രമായ ‘മാസ്റ്ററി’ന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ താരം നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ താരത്തിന് ക്ലീന്‍ചീറ്റ് നല്‍കിയാണ് മടങ്ങിയത്. ഇതിനു പുറമെ
വിജയിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് സീല്‍ ചെയ്ത മുറികള്‍ താരത്തിന് തുറന്നുകൊടുക്കുകയും ചെയ്തിട്ടാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. വിജയിയുടെ ചെന്നൈ പനയൂരിലെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്.
താരത്തിന് ആദായ നികുതി വകുപ്പ് ക്ലീന്‍ചീറ്റ് നല്‍കിയതിന് പിന്നാലെ ‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് വിജയ് വാങ്ങിയ പ്രതിഫലം പുറത്തുവിട്ട് നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് താരം ഇത് പുറത്തുവിട്ടത്. ‘ബിഗില്‍’ എന്ന ചിത്രത്തിന് 50 കോടിയും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്ററി’ന് 80 കോടിയുമാണ് താരം വാങ്ങിയതെന്നും നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നുമാണ് ഖുശ്ബു ട്വിറ്ററില്‍ വ്യക്തമാക്കിയത്.
ഇത് രണ്ടാം തവണയാണ് വിജയിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്. നേരത്തെ ഫിനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഫെബ്രുവരി 5-നായിരുന്നു വിജയിയുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. അന്ന് മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. എന്നാല്‍ അന്നും താരത്തിനെതിരെ ഒന്നും കണ്ടെത്താനാവാതെ ഇളിഭ്യരായി മടങ്ങുകയായിരുന്നു ഉദ്യോഗസ്ഥര്‍.
Discussion about this post