ചെന്നൈ: നടന് വിജയിക്ക് ആദായ നികുതി വകുപ്പ് ക്ലീന്‍ചീറ്റ് നല്‍കിയതിന് പിന്നാലെ ‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങള്‍ക്ക് വിജയ് വാങ്ങിയ പ്രതിഫലം പുറത്തുവിട്ട് നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് താരം ഇത് പുറത്തുവിട്ടത്. ‘ബിഗില്‍’, ‘മാസ്റ്റര്‍’ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ ഖുശ്ബു താരം വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
‘ബിഗില്‍’ എന്ന ചിത്രത്തിന് 50 കോടിയും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്ററി’ന് 80 കോടിയുമാണ് താരം വാങ്ങിയതെന്നും നികുതിയുടെ കാര്യത്തില്‍ വിജയ് യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നുമാണ് ഖുശ്ബു ട്വിറ്ററില്‍ വ്യക്തമാക്കിയത്.
ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മാസ്റ്ററി’ന്റെ നെയ്വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് താരത്തെ ആദായ നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇത് രണ്ടാം തവണയാണ് വിജയിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. നേരത്തെ ഫൈനാന്‍ഷ്യര്‍ അന്‍പുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഫെബ്രുവരി 5-നായിരുന്നു വിജയിയുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. അന്ന് മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്.
விசாரணை முடிந்தது: நடிகர் விஜயின் சம்பள விபரங்களை வருமானவரித்துறை வெளியிட்டது. #பிகில் படத்திற்கு ரூ.50 கோடி, #மாஸ்டர் திரைப்படத்திற்கு ரூ.80 கோடியை விஜய் சம்பளமாக பெற்றுள்ளார். 2 திரைப்பட வருவாய்க்கும் விஜய் முறையாக வரி செலுத்தியுள்ளர். Can we rest the case now?? pic.twitter.com/6SY2hoLOVT
— KhushbuSundar ❤️ (@khushsundar) March 13, 2020
Discussion about this post