ബംഗളൂരു: കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 76കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാര്‍ച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. എന്നാല്‍ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിന് ഹൈദരാബാദിലേയ്ക്ക് മാറ്റി.
ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നാലെ മരണപ്പെടുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ കൊറോണയുമായി ബന്ധപ്പെട്ട ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിനെയും വിവരമറിയിച്ചിട്ടുണ്ട്.