ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെയും സ്വന്തം പാർട്ടി പ്രഖ്യാപനത്തിന്റെയും അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന നടൻ രജനികാന്ത് സ്വന്തം പാർട്ടിയുടെ നയങ്ങൾ വെളിപ്പെടുത്തി രംഗത്ത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നു രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയം നന്നാകാതെ പാർട്ടികൾ വന്നതുകൊണ്ട് കാര്യമില്ല. മാറ്റം ജനങ്ങളുടെ മനസിലും ഉണ്ടാകണം. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. താൻ മുഖ്യമന്ത്രിയാകാനില്ല രൂപീകരിക്കുന്ന പുതിയ പാർട്ടിയുടെ അധ്യക്ഷനാകും. ഭരണനിർവഹണം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഉണ്ടായിട്ടുള്ള തെറ്റുകൾ തിരുത്തും. മറ്റ് രാഷ്ട്രീയപാർട്ടികളിലെ മിടുക്കരായ നേതാക്കളെ ഒപ്പമെത്തിക്കും. സത്യത്തിനും നിസ്വാർഥതയ്ക്കും അസാമാന്യശക്തിയുണ്ട് . 60-65 ശതമാനം പദവികൾ യുവാക്കൾക്കു നൽകുമെന്നും രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ താരം പറഞ്ഞു.
Discussion about this post