ന്യൂഡല്‍ഹി: മധ്യപ്രദേശ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തില്‍ എത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിന്ധ്യയുടെ രാജി നിര്‍ഭാഗ്യകരമാണെന്നും പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കണമായിരുന്നുവെന്ന് സച്ചിന്‍ പൈലറ്റ് കുറിച്ചു.
സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും സമാനതകള്‍ ഏറെയാണ് ഇരുവരും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിതാവിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടിയിലെത്തിയതാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച നിലയില്‍ എത്തിച്ചെങ്കിലും അശോക് ഖേലോട്ടിനെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു.
സമാന സാഹചര്യമാണ് ജ്യേതിരാദിത്യ സിന്ധ്യയും പാര്‍ട്ടിവിടുന്നതിലേക്ക് എത്തിച്ചത്. തന്നെ തഴഞ്ഞ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സിന്ധ്യയും നേതൃത്വവും തമ്മില്‍ ഇടയുന്നതും അത് പിന്നീട് ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിലേക്ക് എത്തിയത്. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.
Unfortunate to see @JM_Scindia parting ways with @INCIndia. I wish things could have been resolved collaboratively within the party.
— Sachin Pilot (@SachinPilot) March 11, 2020
Discussion about this post