ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടികള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിസകളും റദ്ദാക്കിയിരിക്കുകയാണ്. ഏപ്രില്‍ 15 വരെയുള്ള വിസകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം രൂക്ഷമായതിനാല്‍ നീട്ടുകയായിരുന്നു. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മിഷന്റെ യോഗം മാറ്റിവെയ്ക്കുകയും ചെയ്തു. കൊവിഡ് 19 ലോകാരോഗ്യ സംഘടനയാണ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.
Discussion about this post