ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67 ആയി. കഴിഞ്ഞ ദിവസം മഹാരാഷ്ടയില്‍ രണ്ട് പേര്‍ക്കും ഡല്‍ഹി, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നയതന്ത്ര, ഔദ്യോഗിക, യുഎന്‍/രാജ്യാന്തര സംഘടനകള്‍, തൊഴില്‍, പ്രോജക്ട് തുടങ്ങിയ എല്ലാ വീസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. നാളെ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
അതേസമയം വൈറസ് ബാധ തടയാനുള്ള പ്രതിരോധ പ്രപര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ച രണ്ട് മലയാളികളെ തമിഴ്നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ രാജാജി ഗവ. ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പുനലൂര്‍ സ്വദേശിയും കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തൃശ്ശൂര്‍ സ്വദേശിയുമാണ് ചികിത്സയില്‍ കഴിയുന്നത്. മധുരയില്‍ ജോലിചെയ്യുന്ന പുനലൂര്‍ സ്വദേശി ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനുശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. തൃശ്ശൂര്‍ സ്വദേശി മലേഷ്യയില്‍ നിന്നാണ് കോയമ്പത്തൂരിലെത്തിയത്. ഇരുവരുടെയും രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
Discussion about this post