കൊറോണ ഭീതി; ചിക്കനോട് നോ പറഞ്ഞ് ജനങ്ങള്‍, പ്രിയം ഇപ്പോള്‍ ചക്കയിലേയ്ക്ക്, കിലോയ്ക്ക് 120 രൂപ വരെ! താരമാകുന്നത് ചക്ക ബിരിയാണിയും

ഉത്തരേന്ത്യയിലാണ് ചക്കയ്ക്ക് പ്രിയമേറുന്നത്.

ലഖ്‌നൗ: കൊറോണ ഭീതിയും പക്ഷിപ്പനിയും എല്ലാം വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. പക്ഷിപ്പനി കോഴിയിറച്ചി വിപണിയെയും തകര്‍ത്തിരിക്കുകയാണ്. കോഴിയിറച്ചിക്ക് വില കൂപ്പു കുത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഹോട്ടലില്‍ മാംസ വിഭവങ്ങള്‍ക്കും ആവശ്യക്കാരില്ലാതെയാവുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഡിമാന്റേറുന്ന ഒന്നുണ്ട്. അത് നല്ല നാടന്‍ ചക്കയ്ക്കാണ്.

ഉത്തരേന്ത്യയിലാണ് ചക്കയ്ക്ക് പ്രിയമേറുന്നത്. വിലയും വല്ലാതെ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ലഖ്നൗവില്‍ ഇപ്പോള്‍ ഒരു കിലോ ചക്കയുടെ വില 120 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. സാധാരണ പരമാവധി 50 രൂപ വരെയായിരുന്നു നഗരത്തില്‍ ഒരു കിലോ ചക്കയുടെ വില. ഇതാണ് പൊടുന്നനെ മാത്രമല്ല, ആവശ്യം ഏറിയതോടെ വിപണിയില്‍ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, രൂപയിലെത്തിയത്.

ആവശ്യക്കാരില്ലാത്തതിനാല്‍ കോഴിയിറച്ചിയുടെ വില 80 രൂപയിലും താഴെയായി. മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. താരതമ്യേന മികച്ച രുചിയാണ് ചക്ക ബിരിയാണിക്ക്. ആവശ്യക്കാര്‍ ഏറിയതിനാല്‍ കടകളിലേയ്ക്ക് ചക്ക ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version