ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി; പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി വിട്ടത് 200ലധികം ആളുകള്‍, കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയായിരുന്നു ജോതിരാദിത്യ സിന്ധ്യ രാജി. ഇപ്പോള്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന കൂട്ടരാജിയാണ് നടന്നിരിക്കുന്നത്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ 200ലധികം ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ 200 ലധികം പ്രവര്‍ത്തകര്‍ രാജിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. ഇവരെ ജയ്പുരിലേക്ക് മാറ്റിയിരിക്കുകാണ്.

ചൊവ്വാഴ്ച ജ്യോതിരാദിത്യ രാജിവെച്ചതോടെ 22 എംഎല്‍എമാര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. അവരെ ബംഗളൂരുവിലേക്കും മാറ്റിയിരിക്കുയയാണ്. രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങളെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ജ്യോതി രാദിത്യ ബിജെപിയിലേക്ക് ചേരുന്നതോടെ മറ്റുള്ളവരും ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

Exit mobile version