വാരാണസി: കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്നതിനിടയില്‍ വൈറസിനെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് മുഖാവരണം ധരിപ്പിച്ച് പൂജാരി. വാരാണസിയിലെ പ്രഹ്ലാദേശ്വര ക്ഷേത്രത്തിലെ പൂജാരിയാണ് ശിവലിംഗ പ്രതിഷ്ഠയ്ക്ക് മാസ്ക് ധരിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളോട് പ്രതിഷ്ഠയില്‍ സ്പര്‍ശിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം സൂചിപ്പിച്ച് അമ്പലത്തില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
അതെസമയം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ആദ്യമായിട്ടല്ലെന്നും മഴക്കാലത്തും വേനല്‍ക്കാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ടെന്നും പൂജാരി വ്യക്തമാക്കി. രാജ്യത്തെങ്ങും കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസിനെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഭഗവാന്റെ മുഖത്ത് മാസ്ക് ധരിപ്പിച്ചത്- ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡേ പറഞ്ഞു.
തണുപ്പുകാലത്ത് പ്രതിഷ്ഠയ്ക്കു മേല്‍ വസ്ത്രം ധരിപ്പിക്കാറുണ്ട്. ചൂടുകാലത്ത് ഫാനും എസിയും ഉപയോഗിക്കാറുണ്ട്. അതുപോലെ കൊറോണ വൈറസിന്റെ കാലത്ത് മാസ്കും ധരിപ്പിക്കുന്നു, പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡേ കൂട്ടിച്ചേര്‍ത്തു.
വൈറസ് വ്യാപിക്കാതിരിക്കുന്നതിനായി ജനങ്ങളോട് പ്രതിഷ്ഠയില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷ്ഠയില്‍ സ്പര്‍ശിച്ചാല്‍ വൈറസ് കൂടുതല്‍ ആളുകളിലേയ്ക്ക് പകരാനും രോഗം വ്യാപിക്കാനും ഇടയാകുമെന്നും പൂജാരി വ്യക്തമാക്കി. പൂജാരിയും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളും മാസ്ക് ധരിച്ചാണ് പ്രാര്‍ഥനയും പൂജയുമെല്ലാം നടത്തുന്നത്
അതെസമയം ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 56 ആയി. കേരളത്തിലും കര്‍ണാടകയിലുമായി ഒന്‍പത് പേരിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post