ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു മോഡിക്ക് ക്ഷണം.
ഈ മാസം 17-നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധാക്ക സന്ദര്‍ശനം. ബംഗ്ലാദേശിലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദിയോടനുബന്ധിച്ച ആഘോഷങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് ബംഗ്ലാദേശില്‍ ആദ്യ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ രണ്ടു പേര് ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായി പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
Discussion about this post