ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എച്ച്ആര്‍ ഭരദ്വാജ് (89)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഒന്നാം യുപിഎ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വതന്ത്രാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര നിയമ മന്ത്രി പദവി വഹിച്ചത് ഭരദ്വാജാണ്.
കേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. 2009 മുതല്‍ 2014 കര്‍ണാടക ഗവര്‍ണരായിരുന്ന അദ്ദേഹം, 2012 മുതല്‍ 2013വരെയാണ് കേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ പദവിയും വഹിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായി നയപ്രഖ്യാപനം നടത്തിയ ആക്ടിങ് ഗവര്‍ണറുമാണ് ഭരദ്വാജ്.
Discussion about this post