ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുതെന്ന് കര്‍ശനമായി വിലക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡിജിയെഅധിഷേപിക്കുന്നതരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വളരെ സ്‌നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ആയിരുന്നു രാഹുലിന്റെ പ്രസ്താവന. എതിരാളികളെ അധിക്ഷേപിക്കുന്നതും മോശം പദങ്ങള്‍ പ്രയോഗിക്കുന്നതും ബിജെപിയുടെ രീതിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിക്കെതിരേ നേരത്തെ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേവര്‍, രാജ് ബബ്ബര്‍, സിപി ജോഷി എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വ്യാപകവിമര്‍ശനം ക്ഷണിച്ചുവരുത്തിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.