ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ലഡാക്കില്‍ രണ്ടു പേര്‍ക്കും തമിഴ്നാട്ടിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ലഡാക്കില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ഇറാനില്‍ നിന്നും തിരിച്ചെത്തിയവരാണ്. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച ആള് ഒമാനില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്.
രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി 31,000 പേരാണ് കരുതല്‍ നിരീക്ഷണത്തില്‍ ഉള്ളത്. ആരോഗ്യ, വിദേശ കാര്യ മന്ത്രിമാരുള്‍പ്പെട്ട ഉന്നത തല യോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്കി. വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരെ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് സൈനിക ആശുപത്രികളും പരിശോധനകള്‍ക്ക് സജ്ജമാക്കിയിരിക്കുകയാണ്.
Discussion about this post