ബംഗളൂരു: കര്‍ണ്ണാടക സാഹിത്യകാരനായ ഡോ എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടിലിന്ന് സുപ്രീം കോടതി പറഞ്ഞു.
വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചക്കുളളില്‍ സര്‍ക്കാരിനോട് മറുപടി നല്കാന് കോടതി ആവശ്യപ്പെട്ടു.
വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്ന കല്‍ബുര്‍ഗി 2015 ആഗസ്ത് 30 നാണ് കൊല്ലപ്പെട്ടത്. ധാര്‍വാഡിലെ വീട്ടില്‍ ഇദ്ദേഹത്തെ കാണാനെത്തിയ സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. കൃത്യ നര്‍വ്വഹണത്തിനു ശേഷം കൊലയാളി ബൈക്കില്‍ കയറി രക്ഷപ്പെുകയായിരുന്നു. സമാനരീതിയിലാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത്.
Discussion about this post