ഹൈദരാബാദ്: നിയമവിരുദ്ധമായി ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംപി അറസ്റ്റില്‍. തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയാണ് അറസ്റ്റിലായത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന് കെടി രാമറാവുവിന്റെതെന്ന് കരുതപ്പെടുന്ന മിയക്കന്ഗഡയിലെ ഫാം ഹൗസിന്റെ ചിത്രങ്ങള്‍ നിയമവിരുദ്ധമായി ഡ്രോണ്‍ പറത്തി എടുത്തുവെന്നാണ് കേസ്.
കെടി രാമറാവു ഉടമസ്ഥരെ ഭീഷണിപ്പെടുത്തി ഫാം 25 ഏക്കര്‍ വരുന്ന ഫാം ഹൗസ് സ്വന്തമാക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിനാണ് രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഫാം ഹൗസിലേക്ക് എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് രേവന്ത് റെഡ്ഡിക്കും സംഘത്തിനും ഫാം ഹൗസിലേക്ക് കടക്കാനായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രേവന്ത് റെഡ്ഡി ഡ്രോണ്‍ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്.
Discussion about this post