മധുര: ഒരു മാസം പ്രായമായ പെണ്‍കുട്ടിക്ക് എരിക്കിന് പാല് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റില്‍. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. വൈര മുരുകന് -സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കുട്ടി പെണ്‍കുഞ്ഞായിരുന്നു.
രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്കി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുകയായിരുന്നു. മാര്‍ച്ച് രണ്ടാം തിയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടു.
സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post