ഭുവനേശ്വര്‍: രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. അതിനിടെ കൊറോണ നിരീക്ഷണത്തില്‍ ഐസോലേഷന് വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
കട്ടക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഐറിഷ് പൗരനാണ് മുങ്ങിയത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ഇയാള്‍ അധികൃതരെ അറിയിക്കാതെ പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്.
സംഭവത്തില്‍ മംഗളാബാഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭുവനശ്വേറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പനി അടക്കമുള്ള കൊറോണ ലക്ഷണങ്ങള്‍ ഇയാളില്‍ കണ്ടത്.
ഇതോടെ ഇയാളെ എസ്സിബി മെഡിക്കല്‍ കോളേജിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഇതുവരെ 30 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിരവധി പേര് ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്.
Discussion about this post