ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് ടിഎന്‍ പ്രതാപന് എംപി. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണെന്നും ടിഎന്‍ പ്രതാപന് കൂട്ടിച്ചേര്‍ത്തു.
എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ല.സഭയ്ക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകും. തുടര്‍ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ടിഎന്‍ പ്രതാപന് കൂട്ടിച്ചേര്‍ത്തു. നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിക്കും
ലോക്സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന് എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി.
Discussion about this post