ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയാണ്. ഇതുവരെ 30 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ പ്രൈമറി വിദ്യാലയങ്ങള്‍ അടച്ചു.
രാജ്യത്ത് 16 ഇറ്റാലിയന്‍ സഞ്ചാരികളടക്കം രോഗം സ്ഥിരീകരിച്ചവരെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ഗാസിയബാദിലുള്ളയാള്ക്കും ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇറ്റലിയില്‍ നിന്നെത്തിയ ഒരു പെടിഎം സ്റ്റാഫിനുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, ഡല്‍ഹിയിലും തെലങ്കാനയിലും രോഗം സ്ഥിരീകരിച്ചവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു.
രോഗ വ്യാപനത്തിനെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ലോക്സഭയെയും രാജ്യസഭയെയും അറിയിച്ചു. കൊറോണ പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ഹോളി പരിപാടികള്‍ അടക്കമുള്ള സംഗമങ്ങള്‍ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിമാരും ട്വീറ്റ് ചെയ്തു.
Discussion about this post