ശ്രീനഗര്‍: സമൂഹമാധ്യമങ്ങള്‍ക്ക് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കാശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നടപടി. ആറ് മാസത്തിലധികമായി തുടരുന്ന നിരോധനമാണ് പിന്‍വലിച്ചത്.
അതെസമയം 2ജി വേഗതയിലാകും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇപ്പോള്‍ ലഭ്യമാകുക. കൂടാതെ പ്രീ പെയ്ഡ് ഫോണുകളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകില്ല.
ഭണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ജമ്മുകാശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭരണകൂടം വിച്ഛേദിച്ചത്. ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റ് അഞ്ചിനാണ് റദ്ദാക്കിയത്.
Discussion about this post