ന്യൂഡല്‍ഹി: കെറോണ വൈറസ് ലോകത്തെ ആശങ്കയിലാഴ്ത്തുമ്പോള്‍ കൊറോണയുമായി ബന്ധപ്പെട്ട് ഗാനങ്ങള്‍ പുറത്തിറക്കി ഭോജ്പുരി ഗായകര്‍. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ ഗാനങ്ങള്‍ക്ക് ഉള്ളത്. പ്രശസ്ത ഭോജ്പുരി പാട്ടുകാരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ലൈംഗിക, വംശീയ അധിക്ഷേപങ്ങള്‍ നിറഞ്ഞതാണ് ഗാനങ്ങളെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
വൈറസ് ബാധയെ കുറിച്ച് തെറ്റായ വിവരങ്ങളും ഗാനങ്ങളില്‍ പറയുന്നുണ്ട്. ഐസ് ക്രീമും കൂള്‍ ഡ്രിങ്ക്സും കൊറോണവൈറസ് ബാധക്ക് കാരണമാണെന്ന് പാട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്നുണ്ട്. ഇഞ്ചിയിട്ട വെള്ളം കുടിക്കാനും ഈ പാട്ടുകളില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇതുപോലെ എന്തെങ്കിലും പ്രധാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പാട്ടുകള്‍ പുറത്തിറക്കാറുണ്ടെന്നാണ് അണിറ പ്രവര്‍ത്തകര്‍ നല്കുന്ന വിശദീകരണം. ഫെബ്രുവരി ഒമ്പതിനാണ് ഗാനം യൂട്യൂബില്‍ പുറത്തിറക്കിയത്.
Discussion about this post