ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി ബിജെപി. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ, ഇതുസംബന്ധിച്ച കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്മാര്ക്ക് നല്കി.
ഇത്തവണ ഹോളി ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. കൊറോണ വ്യാപനം തടയാന്‍ ജനക്കൂട്ടം ഒത്തുചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കാന്‍ ലോകമെമ്പാടുമുളള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു. പൊതുജനങ്ങളോട് ആഘോഷ പരിപാടികളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്ന് അമിത് ഷായും നിര്‍ദേശിച്ചു.
അതെസമയം രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ഇറ്റലിയില്‍ നിന്നെത്തിയ പതിനഞ്ച് വിനോദസഞ്ചാരികളാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചിരിക്കയാണ്
Discussion about this post