ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹോളി രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണെന്നും പക്ഷേ, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളോട് ആഘോഷ പരിപാടികളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. കൊറോണ പടരുന്ന പശ്ചാത്തലം കണക്കിലെടുത്ത് നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഹോളി ആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നുവെന്ന് അറിയിച്ചിരുന്നു.
അതെസമയം രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ഇറ്റലിയില്‍ നിന്നെത്തിയ പതിനഞ്ച് വിനോദസഞ്ചാരികളാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Discussion about this post