ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേരിലേക്ക്. ഇതുവരെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പതിനഞ്ച് പേര് ഇറ്റലിയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്. അതേസമയം ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്ള ഐടിബിപി ക്യാപിലേക്ക് മാറ്റിയിരിക്കുകയാണ്.
‘വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. വൈറസ് പകരുന്ന സാഹചര്യത്തില്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച് വിദഗ്ധ പരിശോധ നടത്തിയതിന് ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്’ എന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം രോഗികള്‍ ഐസൊലേഷന്‍ ക്യാമ്പില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചൈന, ഇറ്റലി, ഇറാന് കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Union Health Minister Dr Harsh Vardhan: Till now, there have been 28 positive cases of Coronavirus in India https://t.co/kyxBangCQX
— ANI (@ANI) March 4, 2020
Discussion about this post