ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ പത്തൊമ്പത് പേര്‍ക്കാണ് വൈറസ് ബാധ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഉള്ള പരിപാടികള്‍ കുറയ്ക്കണമെന്ന് വിദഗ്ധരുടെ നിര്‍ദേശം ഉള്ളതിനാല്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ പതിനെട്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന പതിനഞ്ച് ഇറ്റാലിയന്‍ വംശജര്‍ക്ക് കൂടി കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യം ആശങ്കയിലാണ്.
കൊവിഡ് 19 വൈറസ് ബാധ രാജ്യത്തെ വ്യാപാര മേഖലയെ തകര്‍ത്തിരിക്കുകയാണ്. വൈറസ് ബാധ കാരണം ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതോടെ ഇലട്രോണിക്‌സ് വിപണി ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ വിമാനക്കമ്പനികളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിലേക്കുള്ള വിമാന സര്‍വിസുകളെ കാര്യമായി ബാധിച്ചു. വിസ നിയമങ്ങള്‍ ശക്തമാക്കിയതിനാല്‍ കോഴിക്കോട്ട് നിന്ന് സൗദിയിലേക്കുള്ള വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ റദ്ദാക്കി തുടങ്ങിയിട്ടുമുണ്ട്.