കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നെത്തി ബംഗാളില്‍ ജീവിക്കുന്നവരെല്ലാം ഇന്ത്യക്കാര്‍ തന്നെയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവര്‍ പ്രത്യേകമായി പൗരത്വത്തിന് അപേക്ഷിക്കേണ്ടെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. കാളിയാഗഞ്ചില് സംസാരിക്കവേയായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന.
‘ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ്. അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവര്ക്കും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. പൗരത്വത്തിനായി പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. – മമത ബാനര്‍ജി പറഞ്ഞു
മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കേണ്ട തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം. നിങ്ങള്‍ പൗരന്മാരല്ലെന്ന് ചിലര്‍ പറയും. അവരെ വിശ്വസിക്കരുത്. ഇത് ബംഗാളാണെന്ന് മറക്കരുത് മമത കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ബംഗാളിനെ മറ്റൊരു ഡല്‍ഹിയോ ഉത്തര്‍പ്രദേശോ ആക്കി മാറ്റാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു.
Discussion about this post