ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹോളി ആഘോഷം വേണ്ടെന്ന് വച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വേണ്ട എന്നാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും അക്രമികള്‍ തീയിട്ടു. 25000 കോടിയുടെ നഷ്ടമാണ് കലാപത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായത്.
92 വീടുകളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചു.
ഡല്‍ഹി പോലീസ് വിവിധ അക്രമസംഭവങ്ങളിലായി 167 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങളുടെ പേരില്‍ 885പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്.
Discussion about this post