ന്യൂഡല്‍ഹി: നാല്‍പ്പത്തി അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കലാപം ഹോളി ആഘോഷിച്ചതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി കലാപം ഈ മാസം 11ന് ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ ലോക്‌സഭയില്‍ അറിയിച്ചു.
രാജ്യം സൗഹാര്‍ദത്തോടെ ഹോളി ആഘോഷിച്ചശേഷം ചര്‍ച്ച ചെയ്യാമെന്നാണ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍ ചര്‍ച്ച ഉടന്‍ വേണമെന്ന നിലപാടിലാണ് പ്രതിപക്ഷം. എന്നാല്‍ സ്പീക്കര്‍ ഇതിനു സമ്മതിച്ചില്ല. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.
അതെസമയം, വടക്ക് കിഴക്കന്‍ ഡല്‍ഹിലുണ്ടായ കലാപത്തിന്റെ പശ്ചാലത്തില്‍ ഇത്തവണത്തെ ഹോളി ആഘോഷം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ വേണ്ടെന്ന് വച്ചു. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വേണ്ട എന്നാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.