രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കുറിച്ച് സംസാരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഐപിഎസ് ഓഫീസറായ അരുണ്‍ ബോത്രയാണ് മുത്തശ്ശി ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ശശി തരൂരിനെ വെല്ലുന്ന ഇംഗ്ലീഷാണ് മുത്തശ്ശി സംസാരിച്ചത് എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
ഭാഗ്വാണി ദേവി എന്ന മുത്തശ്ശിയാണ് ഇംഗ്ലീഷില്‍ ഗാന്ധിയെ കുറിച്ച് വിവരണം നടത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് മുത്തശ്ശി താമസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധിജി ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യനും ലളിതമായ ജീവിതം നയിച്ച മനുഷ്യനുമായിരുന്നു എന്നാണ് ഭാഗ്വാണി ദേവി ഇംഗ്ലീഷില്‍ പറയുന്നത്. 36 സെക്കന്റുള്ള വിഡിയോയില്‍ ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്നും അഹിംസാവാദിയാണെന്നും പറയുന്ന മുത്തശ്ശി അവസാനം തന്റെ പേര് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്. സ്പോക്കണ് ഇംഗ്ലീഷില്‍ ഈ മുത്തശ്ശിക്ക് പത്തില്‍ എത്രമാര്‍ക്ക് നല്‍കാമെന്ന് ചോദിച്ചാണ് അരുണ്‍ ബോത്ര ഈ വീഡിയോ പങ്കുവെച്ചത്. മൂന്നുലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടത്.
How many marks out of 10 for the old lady for this spoken English Test? pic.twitter.com/QmPSEd4o0L
— Arun Bothra (@arunbothra) March 1, 2020
Discussion about this post