നോയിഡ: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നതും മക്കളെ കൊന്നുകടലില് തള്ളിയതുമായി അമ്മമാരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അമ്മ എന്ന വാക്കിന് കളങ്കമേറ്റ സംഭവങ്ങളായിരുന്നു പലതും. എന്നാല്‍ യഥാര്‍ത്ഥ ഒരമ്മ എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
അമ്മയെന്ന നിലയിലുള്ള ഉത്തരവാദിത്വവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഒരുപോലെ നിര്‍വഹിച്ച ഒരു വനിതാപോലീസ് ഉദ്യോഗസ്ഥയാണ് ഇന്നത്തെ താരം. ഒന്നരവയസ്സുള്ള മകനുമായി ജോലിക്കെത്തിയാണ് കോണ്‍സ്റ്റബിള്‍ പ്രീതി റാണി ശ്രദ്ധാകേന്ദ്രമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിക്ക് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരിലൊരാളായിരുന്നു പ്രീതി റാണി.
ഭര്‍ത്താവിന് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോകേണ്ടിയിരുന്നതിനാല്‍ പ്രീതിറാണി തന്റെ മകനുമായി ഡ്യൂട്ടിക്കെത്തുകായിരുന്നു. കുഞ്ഞിനേയും തോളിലേറ്റി പ്രീതിറാണി തന്റെ ജോലി ഭംഗിയായി ചെയ്തു.’ഭര്‍ത്താവിന് പരീക്ഷയില്‍ പങ്കെടുക്കാനുണ്ടായിരുന്നു. അതിനാല്‍, അദ്ദേഹത്തിന് മകനെ നോക്കാന്‍ സാധിക്കില്ല. ജോലി പ്രധാനമാണ്. അതിനാല്‍, ഞാന്‍ കുഞ്ഞിനെയും കൊണ്ടുവന്നു’- പ്രീതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗ്രേറ്റര്‍ നോയിഡയിലെ ദാദ്രി പോലീസ് സ്റ്റേഷനിലാണ് പ്രീതി ജോലി ചെയ്യുന്നത്. പ്രീതിയെ നോയിഡ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ രാവിലെ ആറുമുതല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വനിതാപോലീസുകാര്‍ കുട്ടികളുമായി ഡ്യൂട്ടിക്കെത്തുന്നത് പതിവില്ല. അതിനാലാണ് കുഞ്ഞുമായി എത്തിയ പ്രീതി ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചത്.
Discussion about this post