ലഖ്നൗ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം യോഗ ശീലമാക്കുന്നതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസവും യോഗ ചെയ്യുന്ന ആരോഗ്യവാനായ ഒരാള്‍ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്നും യോഗി പറഞ്ഞു. റിഷികേശില്‍ ഒരാഴ്ച നീണ്ട് നില്ക്കുന്ന രാജ്യാന്തര യോഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
‘ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായ യോഗ പോലുള്ള പല കാര്യങ്ങളും ആഴത്തില്‍ മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. മാനസികവും ശാരീരികവുമായി ബാധിക്കുന്ന അസുഖങ്ങള്‍ക്കെതിരെ ലോകം പോരാടുകയാണ്. യോഗ ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം, ഹൃദയാഘാതം, വൃക്ക, കരള്‍ തകരാറുകള്‍, കൊറോണ വൈറസ് എന്നിവ പോലും നേരിടാന്‍ സാധിക്കും’ യോഗി വ്യക്തമാക്കി.
ദിവസവും യോഗ ചെയ്യുന്നയാള്‍ ഉറപ്പായും ആരോഗ്യവാനായിരിക്കുമെന്നും അയാള്‍ കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്നും യോഗി പറഞ്ഞു. കൊറോണ വൈറസ് ലോകത്ത് ഭീതിയുയര്‍ത്തി പടര്‍ന്നുകൊണ്ടിരിക്കെയാണ് യോഗിയുടെ പരാമര്‍ശം. നിലവില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിക്കാന്‍ ഇനിയും കഴിയാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണം. അതിനിടെയാണ് യോഗ ചെയ്യുന്നവര്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതേസമയം, ജാപ്പനീസ് മസ്തിഷ്കവീക്കം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 60 ശതമാനമായി കുറയുകയും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവുമായി കുറഞ്ഞുവെന്നും യോഗി അവകാശപ്പെട്ടു.
കഴിഞ്ഞ 40 വര്‍ഷങ്ങളായി, മണ്‍സൂണ്‍ കാലയളവില്‍ മസ്തിഷ്കവീക്കം മൂലം 1 മുതല്‍ 15 വയസ് പ്രായമുള്ള 1500 കുട്ടികളില്‍ മരണം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ 25 വര്‍ഷമായി ഘോരഖ്പൂരിലും കിഴക്കന്‍ യുപിയിലും താന്‍ യുദ്ധം ചെയ്യുകയാണെന്നും യോഗ മാത്രമാണ് ഇത്തരം രോഗങ്ങളില്‍ മരുന്നെന്ന് മനസിലായതായും യോഗി കൂട്ടിച്ചേര്‍ത്തു.
Discussion about this post