ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എംവി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന് ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിക്കാതെ ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു. ഇനി പവന് ഗുപ്തയ്ക്ക് ഏഴ് ദിവത്തിനുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് മുന്നിലുള്ളത്.
അതേസമയം മരണ വാറണ്ട് പ്രകാരം നാളെയാണ് പ്രതികളെ തൂക്കിക്കൊല്ലേണ്ടത്. എന്നാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം പവന് ഗുപ്തയ്ക്ക് ഉള്ളതിനാല്‍ മരണവാറണ്ട് പ്രകാരം നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Discussion about this post