കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തിന് ഇടയാക്കിയെന്ന് കരുതുന്ന ഗോലി മാരോ സാലോംകോ മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യം വിളി.
കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഒരു കൂട്ടം ആളുകള്‍, ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള ഗോലി മാരോ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രകോപന മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ബിജെപി പ്രവര്‍ത്തകരുടെ സമീപം പോലീസ് നില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
പോലീസ് നിലപാടിനെതിരെയും പ്രതിഷേധം കനക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയിലെ രാജീവ് ചൗക്ക് സ്റ്റേഷനിലും സമാന മുദ്രാവാക്യം വിളിച്ചിരുന്നു. വെളള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്.