ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപ മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഭാഗീരഥി വിഹാര്‍ കനാലില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മൃതദേഹം കിട്ടിയത് ഗോകുല്‍പുരിയില്‍ നിന്നുമാണ്. ഇതോടെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി.
അതെസമയം കലാപമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപ പ്രദേശങ്ങള്‍ ശാന്തമായി. എന്നിരുന്നാലും ജാഗ്രത തുടരുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 167 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 885 പേര് അറസ്റ്റിലായെന്നും പോലീസ് അറിയിച്ചു.
കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടതിനു 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു.
Discussion about this post