‘ദീദിയോടു പറയൂ’ എന്ന് മമത പറയുമ്പോള്‍ ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ മറുപടി പറയണം; ജനങ്ങളോട് അമിത് ഷാ

കൊല്‍ക്കത്ത: ‘ദീദിയോടു പറയൂ’ എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണമെന്ന് ജനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ പൊതുറാലിയില്‍ വെച്ചാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയെ അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചത്.

ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത് നിശ്ശബ്ദരായി ഇരിക്കരുതെന്ന് നിങ്ങളോടു പറയാനാണെന്ന് അമിത്ഷാ ജനങ്ങളോട് പറഞ്ഞു. മമതാദീദി എല്ലാ ഗ്രാമങ്ങളിലും പോയി, ‘ദീദിയോടു പറയൂ’ എന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്നും ആ സന്ദര്‍ഭങ്ങളില്‍ എന്താണ് മറുപടി പറയേണ്ടതെന്ന് ജനങ്ങള്‍ അമ്പരന്നുപോകുമെന്നും അമിത് ഷാ പറഞ്ഞു.

ഇനി ‘ദീദിയോടു പറയൂ’ എന്ന് മമത പറയുമ്പോള്‍, ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ തുറന്നുപറയണം. സംസ്ഥാനത്തെ പീഡനങ്ങളില്‍നിന്ന് മുക്തമാക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. മോഡി സര്‍ക്കാരിന് അഞ്ചുവര്‍ഷം നല്‍കുകയാണെങ്കില്‍ സംസ്ഥാനത്തെ നമുക്ക് ‘സോനാര്‍ ബംഗാള്‍’ ആക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version