ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് വീണ്ടും നിര്‍ഭയ കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. അക്ഷയ് സിങ്, പവന് കുമാര്‍ ഗുപ്ത എന്നീ പ്രതികളാണ് കഴിഞ്ഞ ദിവസം സ്റ്റേ ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്.
തന്റെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നത് കൊണ്ട് വധശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് അക്ഷയ് സിങ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പവന് ഗുപ്തയുടെ ഹര്‍ജി.
അതേസമയം വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ തിഹാര്‍ ജയിലില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മാര്‍ച്ച് രണ്ടിന് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post