ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്നത് കോഴിയിലൂടെയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ പൊതുവേദിയില്‍ വെച്ച് ചിക്കന്‍ ഫ്രൈ കഴിച്ച് തെലങ്കാന മന്ത്രിമാര്‍. ജനങ്ങളുടെ ഭീതിയകറ്റാന്‍ ടാങ്ക് ബങ്കില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് തെലങ്കാന മന്ത്രിമാര്‍ ചിക്കന്‍ കഴിച്ചു കൊണ്ട് ബോധവല്ക്കരിച്ചത്.
തെലങ്കാന മന്ത്രിമാരായ കെടി രാമ റാവു, എട്ടേല രാജേന്ദ്രന്, തലസാനി ശ്രീനിവാസ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പൊതുവേദിയില്‍ വെച്ച് ചിക്കന്‍ കഴിച്ച് പൊതുബോധവല്‍ക്കരണം നടത്തിയത്. മിക്കരാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കോഴിമുട്ടയിലൂടെയും കോഴിമാംസത്തിലൂടെയുമാണ് വൈറസ് പടരുന്നതെന്ന വാര്‍ത്ത പ്രചരിച്ചത്. അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്നാണ് പൊതുവേദിയില്‍ വെച്ച് മന്ത്രിമാര്‍ ചിക്കന്‍ കഴിച്ചത്. കൊറോണ വൈറസ് 57 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയിരങ്ങളാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
Discussion about this post