ഭോപ്പാൽ: വീട്ടിലിരിക്കെ ഫോണിലൂടെ ആൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ പെൺകുട്ടിക്ക് ബന്ധുക്കളുടെ ക്രൂരപീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മർദ്ദിച്ചും മുടിമുറിച്ചുമാണ് ബന്ധുക്കള് ക്രൂരത കാണിച്ചത്.
മധ്യപ്രദേശ് സോന്ധ്വയിലെ അലിർജാപുരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിച്ചത്. ഗ്രാമത്തിലെ തെരുവിൽ പരസ്യമായിട്ടായിരുന്നു മർദ്ദനം. ഇതിനുപിന്നാലെ പെൺകുട്ടിയുടെ മുടിയും മുറിച്ചു.
സംഭവം വിവാദമായതോടെ കേസെടുത്തതായും ബന്ധുക്കളായ മൂന്ന് പേരെ പ്രതികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തതായും സബ് ഡിവിഷണൽ പോലീസ് ഓഫീസർ ധീരജ് ബാബർ അറിയിച്ചു.