ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. നട്ടെല്ലില്ലാത്തവൻ എന്നു പറഞ്ഞാൽ അത് അരവിന്ദ് കെജരിവാളിന് അധിക പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
കനയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ആംആദ്മി സർക്കാരിന്റെ തീരുമാനത്തോടുള്ള കനയ്യകുമാറിന്റെ പ്രതികരണം കൂടി ഉൾപ്പെടുത്തിയായിരുന്നു അനുരാഗിന്റെ ട്വീറ്റ്.
‘മഹാനായ അരവിന്ദ് കെജരിവാൾ ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാൽ അതൊരു അധിക പ്രശംസയാകും. നിങ്ങൾ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് തീരെയില്ല.’ എന്നായിരുന്നു അനുരാഗിന്റെ ട്വീറ്റ്. എത്ര രൂപക്കാണ് നിങ്ങളെ വിൽക്കാൻ വെച്ചിരിക്കുന്നതെന്നും അനുരാഗ് ചോദിക്കുന്നു.
Mahashay @ArvindKejriwal ji.. aap ko kya kahein .. spineless toh compliment hai .. aap to ho hi nahin .. AAP to hai hi nahin .. कितने में बिके ? https://t.co/nSTfmm0H8r
— Anurag Kashyap (@anuragkashyap72) February 28, 2020