മുംബൈ: മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. മുസ്ലിംകളായ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ കാര്യം ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് അറിയിച്ചത്.
ഇതിനായുള്ള നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Discussion about this post