ന്യൂഡൽഹി: വീണ്ടും വിധി നടപ്പാക്കാനിരിക്കെ നിർഭയ കേസിലെ വിധി മാറ്റിവെയ്ക്കാനായി തന്ത്രങ്ങളുമായി പ്രതികൾ. ഇത്തവണ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതി പവൻ കുമാർ ഗുപ്ത. വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവൻ ഹർജിയിൽ ആവശ്യപ്പെടുന്നത്.
കേസിലെ പ്രതികളായ പവൻ ഗുപ്ത, മുകേഷ് കുമാർ സിങ്, വിനയ് കുമാർ ശർമ, അക്ഷയ് എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷയ്ക്ക് വിധേയരാക്കണമെന്ന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി നേരത്തെ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തീയതി അടുത്തതോടെയാണ് പ്രതി വീണ്ടും കോടതിയെ സമീപിാച്ചിരിക്കുന്നത്.