ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ഇരട്ട ശിക്ഷ നല്‍കണമെന്ന് ബിജെപി നേതാവ് മനോജ് തിവാരി.
ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും അയാളുടെ നേതാവായ കെജരിവാളിനും ഇരട്ട ശിക്ഷ നല്‍കണം. കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണമെന്നും തിവാരി ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും ഡല്‍ഹി കലാപത്തില്‍ ആംആദ്മി പ്രവര്ത്തകന് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണമെന്നും കെജരിവാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാളിനെതിരെ ബിജെപി രംഗത്തെത്തിയത്
ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്മയയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post