മുംബൈ: ഡല്‍ഹി കത്തുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയത്. അമിത് ഷായുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത ശിവസേന ഡല്‍ഹി കലാപത്തിലുണ്ടായ നാശനഷ്ടങ്ങളും വിവരിച്ചു.
കലാപത്തില്‍ ഇതുവരെ 39ഓളം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഡല്‍ഹി കത്തുകയും ജനങ്ങള്‍ അവരുടെ ദ്വേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ അമിത് ഷാ എവിടെയാണെന്നും പൊതുസ്വത്ത് വ്യാപകമായി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള് അമിത് ഷാ എന്താണ് ചെയ്യുന്നതെന്ന് ശിവസേന ചോദിച്ചു.
കേന്ദ്രത്തില്‍ നിലവില്‍ കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോള്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നേനെയെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, എംപിമാരായ പര്‍വ്വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനുള്ള ശിക്ഷയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റമെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
Discussion about this post