ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപത്തുനിന്നും നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കിട്ടിയത്.
ഏഴടി താഴ്ചയിൽ പാത്രത്തിൽ കുഴിച്ചിട്ട നിലിയിലായിരുന്നു നാണയങ്ങൾ. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തിൽ ഉണ്ടായിരുന്നത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കണ്ടെടുത്ത നാണയ ശേഖരങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതർ പോലീസിന് കൈമാറി. നാണയങ്ങളും പാത്രങ്ങളും വിശദമായ പരിശോധനയ്ക്കായി ട്രഷറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post