ഭോപ്പാല്‍: സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് പ്രത്യേക ഷോപ്പുകള്‍ തുറക്കുന്നത്. ആദ്യഘട്ടത്തില്‍ ഭോപ്പാലിലും ഇന്ദോറിലും ഷോപ്പുകള്‍ തുറക്കും. പിന്നീട് ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലും ഷോപ്പുകള്‍ തുറക്കും.
ഗുണനിലവാരമുള്ള വിദേശ മദ്യം മാത്രമാണ് പ്രത്യേക ഷോപ്പുകളില്‍ വില്‍ക്കുക. വിലകൂടിയ വിദേശ നിര്‍മിത വിദേശ മദ്യവും ഇവിടെ ലഭിക്കും.
സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വൈന്‍, വിസ്കി ബ്രാന്‍ഡുകളും ഇവിടെ ലഭിക്കും.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ബ്രാന്‍ഡുകളും ഷോപ്പുകളില്‍ ലഭിക്കും. അതേസമയം, അധിക നികുതി ഈടാക്കില്ല. മാളുകളിലും അപ് മാര്‍ക്കറ്റുകളിലുമായിരിക്കും ഷോപ്പുകള്‍ തുറക്കുക.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി മദ്യം വാങ്ങിക്കാനാണ് ഇത്തരം ഷോപ്പുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രിലിലാണ് വൈന്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. അതിന് മുന്നോടിയായി 15 വൈന്‍ ഷോപ്പുകള്‍ പുതിയതായി തുറക്കും. പ്രാദേശികമായി നിര്‍മിക്കുന്ന ബ്രാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കും.
അതെസമയം പുതിയ മദ്യനയത്തോടുകൂടി ഏപ്രില്‍ ഒന്നുമുതല്‍ മധ്യപ്രദേശില്‍ 15 ശതമാനം വില ഉയരും. ഏറ്റവും കൂടുതല്‍ വില മദ്യത്തിന് ഈടാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. കര്‍ണാടകയാണ് മദ്യവിലയില്‍ മുന്നില്‍.
Discussion about this post