ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷങ്ങൾക്കിടയിൽ പരീക്ഷ എഴുതാൻ പോയ പെൺകുട്ടിയെ കാണാതായതായി പരാതി. രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് പരീക്ഷ എഴുതാൻ സ്കൂളിൽ പോയ പതിമൂന്ന് വയസുകാരിയെ കാണാതായതായാണ് വിവരം. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമത്തിനിടെയാണ് പെൺകുട്ടിയെ കാണാതായത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം സോണിയ വിഹാർ നഗരപ്രാന്തത്തിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയെങ്കിലും പിന്നീട് പെൺകുട്ടി തിരിച്ചെത്തിയിട്ടില്ലെന്നും കലാപം നടക്കുന്നതിനാൽ പെൺകുട്ടിയെ തിരഞ്ഞ് പോകാനായില്ലെന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ തൊഴിൽ ചെയ്യുന്ന പെൺകുട്ടിയുടെ പിതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post